Monday, August 26, 2024
HomeKERALAസർക്കാർ ഓഫീസുകളിൽ "ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ" നിർബന്ധമാക്കി.

സർക്കാർ ഓഫീസുകളിൽ “ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ” നിർബന്ധമാക്കി.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസിലും ഉദ്യോഗസ്ഥർ ഓഫീസിൽ ഹാജരാകുന്ന സമയം കൈവശമുള്ള തുകയെ സംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ, പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന നിർദ്ദേശം നിർബന്ധമാക്കി.

എല്ലാ വകുപ്പു മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സർക്കാർ ഓഫീസുകളിൽ ഈ രജിസ്റ്റർ ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES