Wednesday, August 28, 2024
HomeANCHUTHENGUഅഴൂരിൽ എസ്എൻഡിപി യോഗം വനിതാസംഘം മേഖല സമ്മേളനം നടന്നു.

അഴൂരിൽ എസ്എൻഡിപി യോഗം വനിതാസംഘം മേഖല സമ്മേളനം നടന്നു.

എസ്എൻഡിപി യോഗം വനിതാ സംഘം അഴൂർ മേഖല സമ്മേളനം നടന്നു. അഴൂർ കീളിമുക്ക് കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന മൈക്രോ ഫിനാൻസ് കുടുംബ യൂണിറ്റ് പ്രതിനിധിസംഗമം എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഉദ്ഘാടനം നിർവഹിച്ചു.

വനിത സംഘം അഴൂർ മേഖല യൂണിറ്റ് പ്രസിഡൻ്റ് ഷീബ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സംഘടനാ സന്ദേശം നൽകി.

യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, വനിത സംഘം ചിറയിൻകീഴ് യൂണിയൻ പ്രസിഡൻ്റ ലതിക പ്രകാശ്, സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, എസ്എൻഡിപി യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, അഴൂർ ശാഖ യോഗം ഭരണസമിതി അംഗം ജയൻ, വനിതാ സംഘം അഴൂർ മേഖല സെക്രട്ടറി ബി. ഉഷ, ട്രഷറർ ഷിനി എന്നിവർ പ്രസംഗിച്ചു.

അഴൂർ ശ്രീനാരായണ ഗുരുമണ്ഡപം കേന്ദ്രീകരിച്ചു വനിതാ സംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ ഗുരുകൃതികളുടെ പഠന ക്ലാസുകൾ ആരംഭിക്കുന്നതിനും അഴൂർ എസ്എൻഡിപി ശാഖ യോഗത്തിനു കീഴിൽ കൂടുതലായി മൈക്രോ ഫിനാൻസ് കുടുംബ യൂണിറ്റുകൾ രൂപീകരിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ മേഖലയിൽ ഗൃഹസന്ദർശനത്തിലൂടെ വനിതാ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും പ്രതിനിധി സമ്മേളനത്തിൽ തീരുമാനം കൈക്കൊണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES