ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചു. ഇതോടെ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്സിലേക്ക് വലിയതോതിൽ സന്ദർശകരുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സന്ദർശകർക്ക് വിശ്രമിക്കുവാനായി മൂന്നോളം ഗസീബോ (ഒരെണ്ണം ഓപ്പൺ, രണ്ടെണ്ണം ക്ലോസ്ഡ്) അഞ്ചോളം ഉദ്യാന ഇരിപ്പിടങ്ങൾ, 7000 സ്ക്വയർ ഫീറ്റ് പുൽത്തകിടി, മൃഗങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങൾ , 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള പ്ലേ എക്യുപ്മെന്റസ്കളായ
ഊഞ്ഞാൽ, സ്ലൈഡ്ർ, സീസൊ, മേരി ഗോ റൗണ്ട് തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ, ലൈറ്റ് ഹൗസിന്റെ 189 പടികളിൽ ഗ്രാനൈറ്റ് പാകുകയും, മുകളിലെ സുരക്ഷാ വേലിയുടെ ഉയരം 1.5 ആയ് ഉയർത്തുകയും, കുട്ടികളുടെ സുരക്ഷ മുൻനിർത്തി കൈവരിയിൽ ഗൃല്ലുകൾ പിടിപ്പിക്കുകയും, ലൈറ്റ് ഹൗസ് കെട്ടിടത്തിലുൾപ്പെടെ പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഉദ്യാനത്തിലും പരിസരങ്ങളിലുമായി പത്തോളം ഹെറിറ്റേജ് വിളക്ക് കാലുകളും നാട്ടിയിട്ടുണ്ട്. സന്ദർശകർക്കായി രണ്ടോളം ബയോ ടോയ്ലറ്റ്കളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഭാരത സർക്കാർ കപ്പൽ ഗതാഗത മന്ത്രാലയം ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് ഡയറക്ട്രേറ്റിനുകീഴിലെ ലൈറ്റ് ഹൗസുകളിലൊന്നാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. 1695 ൽ ഒരു സിഗ്നൽ സ്റ്റേഷനായിരുന്നു ആദ്യകാലങ്ങളിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്, തുടർന്ന്
1988 ഏപ്രിൽ 30 ന് ഭാരത സർക്കാരാണ് നൂതന ശൈലിയിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ പണി പൂർത്തിയാക്കി കമ്മിഷൻ ചെയ്തത്. ലൈറ്റ്ഹൗസ് ശൃംഖലയിൽ കൊച്ചി മേഖലയിൽ ഉൾപ്പെട്ടതാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്.
രാജ്യത്തെ 75 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള ഒൻപത് ലൈറ്റ് ഹൗസുകളിൽ ഒന്നായിരുന്നു അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് നിലവിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ വികസന പ്രവർത്തികൾ പൂർത്തിയായത്.
പ്രധാനി മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഫെബ്രുവരി 28 ന് ചെന്നൈയിൽ വച്ച് വീഡിയോ കോൺഫറൻസിലൂടെയാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.
മുതിർന്നവർക്ക് 10 രൂപയും, കുട്ടികൾക്ക് 3 രൂപയും, വിദേശികൾക്ക് 25 രൂപയുമാണ് എൻട്രൻസ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ, ഫോട്ടോ20, വിഡിയോ കാമറ 25 രൂപയുമാണ് (ഗ്രൂപ്പായാണ് പോകുന്നതെങ്കിൽ ഒരാൾക്ക് മാത്രം) നൽകേണ്ടത്. ദിവസവും വൈകിട്ട് 3 മണിമുതൽ 5 മണിവരെയാണ് സന്ദർശക സമയം. തിങ്കൾ അവധി ദിവസവുമാണ്.

