അഞ്ചുതെങ്ങിൽ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
അഞ്ചുതെങ്ങ് പഞ്ചായത്ത് കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കായി അനുമോദന പരിപാടി സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് കായിക്കര ശ്രീശൈലത്തിൽ ഷാജി റാന്താ ദമ്പതികളുടെ മകൾ ശിവഗംഗ, കായിക്കര രേവതി നിവാസത്തിൽ ജയറാം ഷൈജ ദമ്പതികളുടെ മകൾ അനശ്വര, കായിക്കര പണിയിൽ വീട്ടിൽ ബൈജു രാഗി ദമ്പതികളുടെ മകൾ മാളവിക എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ അഞ്ചുതെങ് ഗ്രാമപഞ്ചായത്തു മെമ്പർ യേശുദാസൻ സ്റ്റീഫൻ, മുൻ ഗ്രാമ പഞ്ചായത്തു മെമ്പർ റാന്ത ഷാജി, മൂന്നാം വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ് ചന്ദ്രൻ, അഞ്ചുതെങ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തമ്പി, അഞ്ചുതെങ്ങ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷബിത ബിജു, മുൻ എഡിഎസ് ചെയർ പേഴ്സൺ ഷിംന പ്രമോദ്, മഹിളാ കോൺഗ്രസ് ഭാരവാഹികളയ അജിത, സരിത തുടങ്ങിയവർ പങ്കെടുത്തു.

