അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽ പി സ്‌കൂളിന് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണം ചെയ്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നടന്ന ചടങ്ങിൽ ആശാൻ പള്ളിക്കൂടം വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രെസ് അനുപമക്ക് കൈമാറി.
പിറ്റിഎ പ്രസിഡന്റ് സജി സുന്ദറിന്റെ അധ്യക്ഷതയിൽ അഞ്ചുതെങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കൂട്ടായ്മ അംഗം അജയകുമാർ സ്വാഗതവും സ്കൂളിനായുള്ള പ്രത്യേക ഉപഹാര സമർപ്പണം കൂട്ടായ്മക്ക് വേണ്ടി അജയകുമാർ, ഗോപകുമാർ ഗോപി എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മിസ്ട്രെസ് അനുപമക്ക് നൽകി.
സ്കൂൾ ഹെഡ്മിസ്ട്രെസ് അനുപമ, കൂട്ടായ്മ അംഗങ്ങളായ ശ്രീകൃഷ്ണൻ, അഡ്വ ഷാജി, വീണ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

