Friday, August 23, 2024
HomeCRIME & POLICEനിയമസേവനങ്ങൾക്കായ് പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ വരുന്നു.

നിയമസേവനങ്ങൾക്കായ് പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ വരുന്നു.

നിയമസേവന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ല ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നു.

ആറ്റിങ്ങൽ,വർക്കല,നെടുമങ്ങാട്,കാട്ടാക്കട,നെയ്യാറ്റിൻകര സബ് ഡിവിഷൻ ഓഫീസുകളിലും മംഗലപുരം,വെഞ്ഞാറമൂട്,പാലോട്,പൊന്മുടി,നെയ്യാർഡാം,വെള്ളറട പൊലീസ് സ്റ്റേഷനുകളിലുമാണ് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്.

പദ്ധതിയുടെ തിരുവനന്തപുരം റൂറൽ തല ഉദ്‌ഘാടനം നെടുമങ്ങാട് സ്റ്റേഷനിൽ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്.ഷംനാദ് നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES