Friday, August 23, 2024
HomeCRIME & POLICEകടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയുടെ മാല പൊട്ടിച്ചു കടക്കാൻ ശ്രമം.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയുടെ മാല പൊട്ടിച്ചു കടക്കാൻ ശ്രമം.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയുടെ മാല പൊട്ടിച്ചു കടക്കാൻ ശ്രമം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ശാസ്താംകോട്ടയിൽ നടക്കുന്ന എൻസിസി ക്യാമ്പിൽ പങ്കെടുക്കുവാനായി മകളെ വേണാട് സ്‌പ്രസ്സിൽ കയറ്റി വിട്ട ശേഷം മടങ്ങിപോകുമ്പോഴായിരുന്നു സംഭവം. യുവതി വക്കം സ്വദേശിനിയാണ്.

വർക്കല ഭാഗ്ത്തേക്കുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്ത് വച്ച് പുറകിൽ നിന്ന് വന്ന യുവാവ് മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമം നടത്തുകയുമായിരുന്നു. തുടർന്ന് യുവതി ബഹളം വയ്ക്കുകയും പ്രദേശവാസികൾ ഓടിക്കൂടുകയുമായിരുന്നു.

ഇതോടെ, യുവാവ് മാലയും കയ്യിൽ ഉണ്ടായിരുന്ന ബാഗും ഉപേക്ഷിച്ചു ഓടിമറയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബാഗ് പരിശോധിച്ചെങ്കിലും ആലപ്പുഴയിലേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റ് മാത്രമാണ് ലഭിച്ചത്.

കടയ്ക്കാവൂർ പോലീസിൽ സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ചു. മുൻപും ഇത്തരത്തിൽ മാലപൊട്ടിച്ച സംഭവം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES