Wednesday, August 21, 2024
HomeANCHUTHENGUകളഞ്ഞുകിട്ടിയ പണമടങ്ങിയ സഞ്ചി ഉടമയെ തിരിച്ചേൽപ്പിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ ഓട്ടോ ഡ്രൈവർ മാതൃകകാട്ടി.

കളഞ്ഞുകിട്ടിയ പണമടങ്ങിയ സഞ്ചി ഉടമയെ തിരിച്ചേൽപ്പിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ ഓട്ടോ ഡ്രൈവർ മാതൃകകാട്ടി.

കളഞ്ഞുകിട്ടിയ പണം ഉടമയെ തിരിച്ചേൽപ്പിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ ഓട്ടോ ഡ്രൈവർ മാതൃകകാട്ടി. കടയ്ക്കാവൂർ സ്വദേശിയുടെ നഷ്ടമായ 40,000 രൂപയടങ്ങുന്ന സഞ്ചി തിരികെഏൽപ്പിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ ഓട്ടോ തൊഴിലാളി ജോസ് (34) മാതൃക കാട്ടിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിന്നു സംഭവം. അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും തിനവിളയിലേക്ക് സവാരിപോകും വഴി, വഴിവക്കിൽ ഒരു സഞ്ചി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജോസ് ഓട്ടോ നിർത്തി അതെടുത്ത് പരിശോധിച്ചപ്പോഴാണ് സഞ്ചിക്കുള്ളിൽ രൂപയും പാസ്സ്‌ബുക്ക് അടക്കമുള്ള രേഖകളുമാണെന്ന് മനസ്സിലാക്കുന്നത്. ഉടൻ തന്നെ ഇത് കടയ്ക്കാവൂർ പോലീസിന് കൈമാറി ഉടമയെ കണ്ടെത്താമെന്ന തീരുമാനപ്രകാരം വാഹനം തിരിച്ചു വരുന്ന വഴി, നഷ്ടപ്പെട്ട പണം ഉൾപ്പെടുന്ന സഞ്ചി റോഡിൽ തിരയുന്നനിലയിൽ യാദൃശ്ചികമായി പണത്തിന്റെ ഉടമയെ കണ്ടുമുട്ടുകയായിരുന്നു.

തുടർന്ന്, അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സഞ്ചിയുടെ ഉടമ അദ്ദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ തുകഅടങ്ങിയ സഞ്ചി അദ്ദേഹത്തിനു കൈമറുകയായിരുന്നു.

അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ ഔസഫ്, സെൽബോറി ദമ്പതികളുടെ മകനായ ജോസ് ഔസേഫ് അഞ്ചുതെങ്ങ് ജെൻക്ഷനിലെ ഓട്ടോ തൊഴിലാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES