അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളി നീന്തി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 5:30 – ഓടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവെ ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് തോണിക്കടവ് സ്വദേശി സ്റ്റാലിൻ ( 52 ) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്റ്റാലിൻ്റെ ഉടസ്ഥതയിലുള്ള പത്രോസ്ശിഹ എന്ന വള്ളമാണ് മറിഞ്ഞത്.
എന്നാൽ അപകടം സംഭവച്ചയുടൻ ഹാർബറിൽ സൂക്ഷിച്ചിരുന്ന മറൈൻ എൻഫോഷസ്മെന്റ്ന്റെ റസ്ക്യൂ വോട്ടിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭ്യമായില്ലെന്നും ആക്ഷേപമുണ്ട്.
ഇഞ്ചിൻ കംപ്ലയിന്റ് ആണെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കൂടാതെ മുതലപ്പൊഴിയിൽ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ നേരിടാൻ എപ്പോഴും ജാഗരൂകരായിരിക്കേണ്ട സുരക്ഷാ ഉദ്യോഗസ്ഥർ അലസത കാട്ടിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും രൂക്ഷമായ ഭാഷയിൽ മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇന്ന് പുലർച്ചെ 1: 30 ഉണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി മരണപ്പെട്ടിരുന്നു.

