Saturday, August 24, 2024
HomePERUMATHURAമുതലപ്പൊഴി : വെല്‍ഫെയർ പാർട്ടി പെരുമാതുറയില്‍ സമര സംഗമം സംഘടിപ്പിച്ചു.

മുതലപ്പൊഴി : വെല്‍ഫെയർ പാർട്ടി പെരുമാതുറയില്‍ സമര സംഗമം സംഘടിപ്പിച്ചു.

നിരന്തരം അപകടങ്ങള്‍ സംഭവിച്ചിട്ടും നിരവധി മത്സ്യതൊഴിലാളികളുടെ ജിവൻ പൊലിഞ്ഞിട്ടും മുതലപ്പൊഴിയിലെ അപകടാവവസ്ഥ പരിഹരിക്കാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച്‌ വെല്‍ഫെയർ പാർട്ടി പെരുമാതുറയില്‍ സമര സംഗമം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിർവ്വഹിച്ചു.

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരം കാണാനുള്ള നടപടി സർക്കാർ വേഗത്തിലാക്കണമെന്നു പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കൂടാതെ, നിസംഗമായ നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള രോഷം സർക്കാർ നേരിടേണ്ടി വരുമെന്നും, മരണപ്പെട്ടവരുടെ കൃത്യമായ കണക്ക് പോലും സർക്കാറിന്റെ കയ്യില്‍ ഇല്ലെന്നും, തുടക്കം മുതലേ ഈ വിഷയം പരിഗണിക്കുന്നതില്‍ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമര സംഗമത്തില്‍ വെല്‍ഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷത വഹിച്ചു. അപകടത്തില്‍ മരണമടഞ്ഞ കുഞ്ഞുമോന്റെ ഭാര്യ മലേഷ, വെല്‍ഫെയർ പാർട്ടി സംസ്ഥാന ജന: സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, KRLCC ജില്ല ജനറല്‍ സെക്രട്ടറി പാട്രിക്ക് മൈക്കിള്‍, പെരുമാതുറ – പുതുക്കുറിച്ചി താങ്ങു വല അസ്സോസിയേഷൻ പ്രസിഡൻ്റ് സജീബ്, സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷൻപ്രസിഡന്റ് ആന്റോ ഏലിയാസ്, അഖില പെരുമാതുറ മുസ്ലീം കോ:കമ്മിറ്റി ചെയർമാൻ സെയ്യദ് അലവി തങ്ങള്‍,തീരദേശ സംരക്ഷണ സമിതി കണ്‍വീനർ മാഗ്ളിൻ ഫിലോമിന, IUML മേഖലാ സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവർ സംഗമത്തില്‍ സംസാരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂണ്‍ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES