Thursday, August 22, 2024
HomeANCHUTHENGUമുതലപ്പൊഴി : മത്സ്യതൊഴിലാളി പ്രതിഷേധ സമരം നാളെ.

മുതലപ്പൊഴി : മത്സ്യതൊഴിലാളി പ്രതിഷേധ സമരം നാളെ.

തുടർക്കഥയാകുന്ന മുതലപ്പൊഴി അപകട മരണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമര പരിപാടി നാളെ.

നാളെ രാവിലെ 9 ന് പെരുമാതുറയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ ഉപരോധം തീർക്കും.
താങ്ങുവല വള്ളക്കാരും, കൊല്ലിവള്ളക്കാരുടെയും ഇരുകരയിലേയും തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ സമര പരിപാടിയ്ക്കാണ് സംയുക്ത സമര സമിതി ആഹ്വനം ചെയ്തിട്ടുള്ളത്. ഒരു വള്ളത്തിൽ നിന്നും 20 തൊഴിലാളികൾ വീതം പങ്കെടുക്കും, കൂടാതെ നിരവധി മത്സ്യത്തൊഴിലാളി സംഘടനകളും, സന്നദ്ധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമരത്തിൽ പങ്കുചേരും, നാളെ ഹാർബറുകളിൽ തൊഴിലാളികൾ പണിമുടക്കും.

സമര സമിതി ഭർവാഹികളായി സുലൈൻമാൻ (ചെയർമാൻ) ബിജു (കൺവീനർ) ട്രഷറർ ജിബിൻ, വൈസ് ചെയർമാൻ എം എച്ച് സലിം, സജീബ് സൈനുദ്ദീൻ, ജോയിൻ്റ് കൺവീനർ ഷാക്കിർ സലീം, ജഹാംഗീർ ഷാഹുൽ ഹമീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായി ജെയിംസ്, റോബിൻ, ജോഷി, എഫ്.കെ സുധീർ, ഷലോൻ രാജു, ഐ കെ ഷാജി, അബുബക്കർ,
നൗഷാദ് തുടങ്ങിയവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES