Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു.

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു.

മനുഷ്യ നിർമ്മിത ദുരന്ത ദൂമിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്ന സാഹചര്യത്തിലാണ് രാപ്പകൽ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും.

എം.എൽ.എ മാരും സാമൂഹ്യ പ്രവർത്തകരും സമരത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക , മരണപ്പെട്ട മുഴുവൻമത്സ്യ തൊഴിലാളികളുടെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുക. വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിൻ്റെ ഭാഗമായി കല്ലുകൾ കൊണ്ടുപോകുന്നതിൻ്റെ ഭാഗമായി തകർത്ത പുലിമുട്ടിൻ്റെ ഭാഗം പൂർവ്വ സ്ഥിതിയിലാക്കുക , പുലിമുട്ടിൻ്റെ ഭാഗമായി ഉണ്ടായിരുന്ന കല്ലുകൾ അദാനി കടത്തി കൊണ്ടുപോയതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES