Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട മാമ്പള്ളി സ്വദേശിയുടെ കുടുംബത്തെകേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു.

മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട മാമ്പള്ളി സ്വദേശിയുടെ കുടുംബത്തെകേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ച അഞ്ചുതെങ്ങ് സ്വദേശി വിക്ടറിൻ്റെ വീട്ടിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി.

വിക്ടറിൻ്റെ വേർപാടിൽ അദ്ദേഹം കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മുതലപ്പൊഴി അപകടങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്ന് അദ്ദേഹം കുടുംബത്തോട് പറഞ്ഞു.

ഹാർബർ സന്ദർശിച്ച് തൊഴിലാളികളുമായും പ്രദേശവാസികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES