അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ എസ്എസ്എൽസി – പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി സെൻ്റ് ജോസഫ് ഹയർ സെ ക്കണ്ടറി സ്കൂളും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി പ്രതിഭാസംഗമം പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിച്ചു. ഭയമോ, കുറ്റബോധമോ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കരുതെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ചടങ്ങിൽ മുഖ്യാതിഥിയായി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു. സെൻ്റ് ജോസഫ് സ്കൂൾ മാ നേജർ ഫാദർ സന്തോഷ്‌കുമാർ, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എ.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

