അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ- വർക്കർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നടക്കാനിരിക്കെ നിയമനങ്ങൾ സുതാര്യമായി നടത്തണമെന്നും രാഷ്ട്രീയ സ്വാധീനം നടത്താൻ പാടില്ലെന്നും കാണിച്ചുകൊണ്ട് കായിക്കര കോൺഗ്രസ്കൂട്ടായ്മ ശിശുക്ഷേമ വികസന ഡയറക്ടറും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി.
നിയമനം ബന്ധപ്പെട്ട് ഇൻറർവ്യൂ ബോർഡിലേക്ക് സജീവ പാർട്ടി അംഗങ്ങളെ സാമൂഹ്യപ്രവർത്തകരായി ചിത്രീകരിച്ച് ഇൻറ്റർവ്യൂ പാനലിൽ തിരികി കേയറ്റിത് നടപടി ഓബുഡ്സ് മാൻ റദ്ദ് ചെയ്യുകയും ചെയ്യുകയും, 5 നിഷ്പക്ഷരായ അംഗങ്ങളെ നിയമിക്കാൻ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് ചുമതല പെടുത്തി നിർദ്ദേശം നൽകുകയും ചെയ്തു
കോടതി ഉത്തരവ് ഉണ്ടായിരിന്നിട്ട് പോലും ഇൻറ്റർവ്യൂ ബോർഡിലേക്ക് പാർട്ടി അനുഭാവികളെ അംഗമായി ഉൾപ്പെടുത്തിയിരുന്നു.
ഇൻ്റർവ്യൂ ബോർഡിൽ രാഷ്ട്രീയപ്രവർത്തകരെ ഉൾപ്പെടുത്തരുത് എന്നുള്ളതാണ് നിയമം, ഈ നിയമലംഘനത്തിനെതിരെയാണ് പരാതികളും പ്രതിഷേധങ്ങളും ഉയരുന്നത്. ഇതിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം കളവാണെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷ പാർലമെൻറ് പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ അറിയിച്ചു

