വയനാട് ദുരിതബാധിത മേഖലയിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിലെ വ്യാപാരികളിൽനിന്നും സുമനസ്സുകളിൽനിന്നുമാണ് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതബാധിത മേഖലയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള അവശ്യവസ്തുക്കളുടെ ശേഖരണം നടത്തിയത്.
ശേഖരിച്ച വസ്തുക്കൾ ഇന്നലെ വൈകിട്ടോടെ കോരാണിയിൽ എത്തിച്ച് വയനാട് കളക്ട്രെറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കളക്ഷൻ സെന്ററിലേക്ക് പുറപ്പെടുന്ന കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി ടീമിന് കൈമാറി.
പരിപാടിക്ക്ബി ജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജനറൽ സെക്രട്ടറി അനിൽ, ബൂത്ത് കൺവീനർ രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

