മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി.
ഇന്ന് രാവിലെ 8 : 30 മണിയോടെയായിരുന്നു സംഭവം. പെട്രോളിംഗിന് ശേഷം ഹാർബറിലേക്ക് മടങ്ങി വരുകയായിരുന്നു.
അപകടം സംഭവിക്കുമ്പോൾ ബോട്ടിൽ ആറ് ജീവനക്കാരുണ്ടായിരുന്നു. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ തെക്ക് ഭാഗത്തെ പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത കൊല്ലം കാവനാട് സ്വദേശി സേവ്യറിൻ്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൻ്റെ കാലപഴക്കവും സ്റ്റീയറിംഗിലെ തകരാറും അപകടത്തിനിടയാക്കിയെന്നാണ് സൂചന.

