കായിക്കര കപാലീശ്വരം ക്ഷേത്രത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.
ഇക്കൊല്ലം കർക്കടവാവിൻ്റെ സമയത്തെ കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടായിരുന്നതിനാൽ ആഗസ്റ്റ് 2 വെള്ളിയാഴ്ച രാത്രി 8 മണി മുതൽ തന്നെ ബലി ആരംഭിക്കുകയും ആഗസ്റ്റ് 4 ഞായർ ഉച്ചവരെ തുടരുകയും ചെയ്തു. വന്ന എല്ലാ ഭക്തജനങ്ങൾക്കും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
വളരെ സമാധാനപരമായും കാര്യക്ഷമതയോടും കൂടി നടത്തുന്നതിന് വേണ്ടി സഹായ സേവനങ്ങൾ നൽകിയ കമ്മിറ്റിഅംഗങ്ങൾ, കുടുംബാംഗങ്ങൾ, നാട്ടുകാർ, ആരോഗ്യ പ്രവർത്തകർ, കോസ്റ്റൽ പോലീസ് ഓഫീസർമാർ, അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാർ തുടങ്ങി ക്ഷേത്രത്തിന് സഹായം ചെയ്ത എല്ലാപേർക്കും കാപാലീശ്വരൻ്റെ നാമത്തിൽ ക്ഷേത്രരക്ഷാധികാരി സുരേഷ് ബാബു നന്ദി അറിയിച്ചു.

