Friday, August 23, 2024
HomeANCHUTHENGUമത്സ്യത്തൊഴിലാളി ക്ഷേമനിധി അംശദായം മൂന്നിരട്ടിയായ് വർദ്ധിപ്പിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംശദായം മൂന്നിരട്ടിയായ് വർദ്ധിപ്പിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അട ക്കേണ്ട അംശദായം ഉൾപ്പെടെയുള്ള തുകയിൽ വൻ വർദ്ധന.മത്സ്യത്തൊഴിലാളി ഒരു വർഷത്തേക്ക് 100 രൂപ അടച്ചിരുന്ന സ്ഥാനത്ത് ഇനി 300 രൂപ അടയ്ക്കണം. അനുബന്ധ തൊഴിലാളികളുടെ മാസവിഹിതം 20 രൂപയിൽ നിന്ന് അൻപതായും ഉയർ ത്തി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു നാലു മാസത്തെ പെൻഷൻ, വിവാഹ ധന സഹായം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവ കുടിശികയുള്ളപ്പോഴാണ് ക്ഷേമനിധി വിഹിതം മൂന്നിരട്ടിവരെ കൂട്ടിയത്.2008ൽ നിശ്ചയിച്ച നിരക്ക്‌ പ്രകാരമാണ് ക്ഷേമനിധിയിലേക്കുള്ള വിഹിതം അടച്ചിരുന്നത്.

ഇതാണ് ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടുകൂടി ഇപ്പോൾ പുതുക്കിയത്. നിരക്കുകൾ പുതുക്കിയതോടെ മോട്ടർഘടിപ്പിക്കാത്ത ചെറുവള്ളങ്ങൾക്കുപോലും 9 മാസം 25 രൂപ വീതം വിഹിതം അടക്കണം. മുൻപ് 120 രൂപ വിഹിതം അടച്ചിരുന്ന സ്ഥാനത്താണ് ഇപ്പൊ 225 രൂപ അടക്കേണ്ടി വരുന്നത്.

യന്ത്രവൽകൃതയാനങ്ങൾക്ക്‌
നീളത്തിന്റെ അടിസ്ഥാനത്തിൽ മാസംതോറും 300 രൂപ മുതൽ 1250 രൂപ വരെയായി നിശ്ചയിച്ചു. മുൻപ് 120 രൂപ മുതലായിരുന്നു യന്ത്രവൽകൃത യാനങ്ങളുടെ വിഹിതം. വർഷത്തിൽ 9 മാസമാണ് വിഹിതം അടയ്ക്കേണ്ടത്.

കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഇൻബോർഡ് വള്ളങ്ങൾക്ക് മാസം 1500 രൂപ വീതം 9 മാസം അടയ്ക്കണം. മുൻപ് 1000 രൂപ : വീതമായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. അതേസമയം, കേരളത്തിനു പുറത്തു റജിസ്‌റ്റർ ചെയ് യാനങ്ങൾക്കുള്ള വരിസംഖ്യ കൂട്ടിയിട്ടില്ല. ഇവയ്ക്ക് ഒരു വർഷത്തേക്ക് 25,000 രൂപയുമാണ് അടയ്ക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES