Saturday, August 31, 2024
HomeANCHUTHENGUബാലഗോകുലം നെടുങ്ങണ്ട യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

ബാലഗോകുലം നെടുങ്ങണ്ട യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച്ബാലഗോകുലം നെടുങ്ങണ്ട യൂണിറ്റിന്റെ നേതൃത്വത്തിൽ ശോഭാ യാത്ര സംഘടിപ്പിച്ചു. സുനിലാൽ, സലീവ് എസ്, വിഷ്ണുദാസ് തുടങ്ങിയവർ ശോഭാ യാത്രയ്ക്ക് നേതൃത്വം നൽകി.

നിരവധി കുട്ടികൾ കൃഷ്ണ രാധ വേഷങ്ങളുമായി ശോഭാ യാത്രയിൽ കുടുംബസമേതം അണിനിരന്നു. കുട്ടികളുടെ ഉറിയടി, വിവിധ കലാപരിപാടികൾ, ശ്രീകൃഷ്ണ ജീവിത ചരിത്രം അനുസ്മരിപ്പിക്കുന്ന വിവിധ വേഷങ്ങൾ തുടങ്ങിയവ ശോഭാ യാത്രയ്ക്ക് വർണ്ണമേകി. പുതിയ പാലം വിടുതി ഉലകുടയ പെരുമാൾ ക്ഷേത്രം മുതൽ കിണറ്റഴികം ദേവീക്ഷേത്രം വരെയാണ് ശോഭാ യാത്ര സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES