പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം അനുസരിച്ച്, ഭാരതത്തിന്റെ 76 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ അഞ്ചുതെനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ബിജെപി സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കടയ്ക്കാവൂർ അശോകൻ ക്ഷണിതാക്കളായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അഞ്ചുതെങ്ങ് സജൻ അധ്യക്ഷതവഹിച്ചു.
അഞ്ചുതെങ്ങ് പുത്തൻവീട് അഞ്ചുനിവാസിൽ അലോഷ്യസ് (53) ഭാര്യ ബിന്ദു, അഞ്ചുതെങ്ങ് വാക്കൻകുളം വയലിൽവീട് റ്റി.ആർ വില്ലയിൽ വർഗ്ഗീസ് (49) ഭാര്യ സെലിൻ തുടങ്ങിയവർക്കാണ് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്വീകരണ നൽകിയത്.
ചടങ്ങിൽ, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗം രേഖ സുരേഷ്, ശുഭ തെക്കുംഭാഗം. പഴയനട വിശാഖ്, എഡിസൺ പെൽസിയാൻ, നെടുങ്ങണ്ട സതീഷ്, ജോൺ, രാജു കേട്ടുപുര, മഹേഷ് കേട്ടുപുര, ജോസ് തുടങ്ങിയവർ പങ്കെടുത്തു.
25 ന് രാവിലെ ഡൽഹിയിലേക്ക് പുറപ്പെട്ട സംഘം റിപ്പബ്ലിക്ദിന പരിപാടിയിലും കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യനുമായും കൂടിക്കാഴ്ച നടത്തിയശേഷം ഇന്നലെ രാത്രിയോടെയാണ് വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ചേർന്നത്.