Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഇടവകയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി : സ്വകാര്യ ചന്തയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കരുതെന്ന് അതിരൂപതാ...

അഞ്ചുതെങ്ങ് ഇടവകയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി : സ്വകാര്യ ചന്തയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കരുതെന്ന് അതിരൂപതാ തർക്ക പരിഹാര സമിതി.

അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയ്ക്കെതിരെയുള്ള അഞ്ചുതെങ്ങ് ഇടവകയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. സ്വകാര്യ ചന്തയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കരുതെന്ന് അതിരൂപതാ തർക്ക പരിഹാര സമിതി നിർദ്ദേശിച്ചു.

അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി പ്രവർത്തിയ്ക്കുന്ന M J ഫിഷ് മാർക്കറ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്വകാര്യചിന്തയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്ന നിർദ്ദേശമാണ് അതിരൂപതാ തർക്ക പരിഹാര സമിതി നിർദ്ദേശിച്ചിരിക്കുന്നത്.

അഞ്ചുതെങ്ങ് ഇടവക പിരിധിയിൽ നിയമാനുസൃത ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ചന്തയുടെ പ്രവർത്തനത്തെ അഞ്ചുതെങ്ങ് ഇടവക വികാരിയുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്നത് ചൂണ്ടികാട്ടി
ലൈസെൻസിയായ ജോഷി ജോസഫ് തിരുവനന്തപുരം അതിരൂപതയിൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം അതിരൂപത തർക്കപരിഹാര സമിതിയുടെ സമവായ ചർച്ചകളിലൂടെ സ്വകാര്യ ചന്തയുടെ പ്രവർത്തനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

സമിതി ചെയർമാൻ ഫാദർ ജോസഫ് ജി, ഫാദർ ആൻഡ്രൂസ് കോസ്മോസ് തുടങ്ങിയവരുടെ നേത്വർത്വത്തിൽ ജൂലൈ 14 ന് വെള്ളയമ്പലം ബിഷപ്പ് ഹൌസിൽ ഇരുകൂട്ടരുമായി നടത്തിയ സമവായ ചർച്ചകളിലാണ് ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന M J ഫിഷ് മാർക്കറ്റ് എന്ന സ്വകാര്യ മത്സ്യച്ചന്തയുടെ നടത്തിപ്പിനെ അഞ്ചുതെങ് ഇടവക യാതൊരുവിധത്തിലും തടയരുതെന്നും, പുറമെ നിന്നുള്ള മത്സ്യങ്ങളുടെ മൊത്ത വ്യാപാരം അനധികൃതമായി മറ്റാരും നടത്തരുതെന്നും അങ്ങനെ നടത്തുന്നവർക്കെതിരെ നിലവിലെ ലൈസെൻസികൾ നിയമ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം അതിരൂപത തർക്ക പരിഹാര സമിതി നിർദ്ദേശിച്ചത്.

ചർച്ചയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ ചന്തയ്ക്ക് അംഗീകൃത ലൈസൻസ് ഉള്ളതായും, വാടകയ്ക്ക് സ്ഥലം ഏറ്റെടുത്തുകൊണ്ട് ചന്തയ്ക്കുള്ള ലൈസൻസിനായി അഞ്ചുതെങ്ങ് ഇടവകയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നതായും സമിതിയുടെ കണ്ടെത്തി.
ഇതേ തുടർന്ന് ലൈസൻസോടുകൂടി ജോഷി ജോസഫ് നടത്തുന്ന സ്വകാര്യ ചന്തയുടെ നടത്തിപ്പിനെ അഞ്ചുതെങ്ങ് ഇടവക യാതൊരു വിധത്തിലും തടയുന്നതല്ലെന്നും, മത്സ്യത്തൊഴിലാളികളുടെ മത്സ്യ വിപണനവും പുറമെ നിന്നുള്ള മത്സ്യങ്ങളുടെ ചില്ലറ വിപണനവും നടത്തുന്നതിന് ടിയാന് തടസ്സമില്ലെന്നും

കൂടാതെ, പുറമെ നിന്നുള്ള മത്സ്യങ്ങളുടെ മൊത്ത വ്യാപാരം അനധികൃതമായി നടത്തുന്നവർക്കെതിരെ ലൈസൻസിയ്ക്ക് നിയമ നടപടി സ്വീകരിക്കാവുന്നതാണ് . അതിരൂപതാ തർക്കപരിഹാര സമിതിക്കുവേണ്ടി ഫാദർ ജോസ് ജി ചെയർമാനായ സമിതി നിർദ്ദേശിയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES