രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ വിജയം ഉറപ്പിച്ച് ദ്രൗപതി മുര്‍മു.
ഇരുസഭകളിലുമായി 771 എംപിമാരാണ് വോട്ട് ചെയ്തത്. ഇതില്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ചത് 540 എംപിമാരുടെ പിന്തുണയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 208 എം.പിമാരുടെ വോട്ടാണ്. 15 എം.പിമാരുടെ വോട്ട് അസാധുവായി.
ആകെ 4025 എം.എല്‍.എമാര്‍ക്കും 771 എം.പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടുചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ മുഖ്യവരണാധികാരിയായ രാജ്യസഭ സെക്രട്ടറി പി.സി.മോദി ഫലപ്രഖ്യാപനം നടത്തും.

