പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാ വിഭാങ്ങളുടെ പരമോന്നത മേധാവിയുമാണ് രാഷ്ട്രപതി.
1947 ഓഗസ്റ്റ് 15-നു ഇന്ത്യ ബ്രിട്ടീഷ് കോമൺവെൽത്തിനു കീഴിലുള്ള പുത്രികാരാജ്യം(Dominion) ആയിട്ടാണ് സ്വതന്ത്രമായത്. ഇതിൻറെ തലവൻ ജോർജ് ആറാമൻ രാജാവും, അദ്ദേഹത്തിൻറെ ഭാരതത്തിലെ പ്രതിനിധി ഗവർണർ ജനറലും ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്ര രാഷ്ട്രമായപ്പോൾ രാജാവിന്റെയും ഗവർണർ ജനറലിന്റെയും പദവികൾ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവിൽ വരുകയും ചെയ്തു. ആദ്യത്തെ രാഷ്ട്രപതിയായ് ഡോ. രാജേന്ദ്ര പ്രസാദ് സ്ഥാനമേറ്റു.
രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തുകയും ഭരണഘടന സംരക്ഷിക്കുകയുമാണ് രാഷ്ട്രപതിയുടെ പ്രഥമ കർത്തവ്യം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാനും ചീഫ് ജസ്റ്റിസിന്റെ നിർദേശത്തോടെ മറ്റു ജഡ്ജിമാരെ നിയമിക്കുന്നതിനുമുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് നിശ്ചിത അധികാരങ്ങൾക്കും അവകാശങ്ങൾക്കുമൊപ്പം നിരവധി ആനുകൂല്യങ്ങളുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ കൊട്ടാരമായി അറിയപ്പെടുന്ന രാഷ്ട്രപതി ഭവനിലാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ താമസം. രാജ്യതലസ്ഥാനത്തുള്ള വിശാലമായ ഈ പൈതൃക കെട്ടിടത്തിൽ നാലു നിലകളിലായി 340 മുറികളുണ്ട്. രണ്ടര കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഇടനാഴിയും വിശാലമായ പൂന്തോട്ടവും രാഷ്ട്രപതി ഭവന്റെ പ്രത്യേകതയാണ്.
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ റിസപ്ഷൻ ഹാളുകൾ, അതിഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള റൂമുകളുമുണ്ട്. രാഷ്ട്രപതിയുടെ പേഴ്സണൽ സ്റ്റാഫുകളും രാഷ്ട്രപതി ഭവന്റെ പരിചരണത്തിനായി ഇരുനൂറിലധികം ജോലിക്കാരുമുണ്ടാകും.
അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം. കൂടാതെ മറ്റു അലവൻസുകളും. 2017-ലാണ് ഒന്നര ലക്ഷം രൂപയിൽ അഞ്ചു ലക്ഷമാക്കി വർധിപ്പിച്ചത്.
ഇന്ത്യൻ രാഷ്ട്രപതിക്ക് ജീവിത കാലം മുഴുവൻ സൗജന്യ മെഡിക്കൽ സൗകര്യങ്ങൾക്ക് അർഹതയുണ്ട്.
രാജ്യത്തിനകത്തും പുറത്തും ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന ആളാണ് രാഷ്ട്രപതി. പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു ബ്ലാക്ക് മെഴ്സിഡസ് ബെൻസ് ട600 (W221) പുൾമാൻ ഗാർഡിലാണ് രാഷ്ട്രപതി യാത്ര ചെയ്യുന്നത്.
രാഷ്ട്രപതിയുടെ പാർപ്പിടം, ജീവനക്കാർ, ഭക്ഷണം, അതിഥികളുടെ ആതിഥ്യം തുടങ്ങിയ ചെലവുകൾക്കായി കേന്ദ്ര സർക്കാർ പ്രതിവർഷം 22.5 ദശലക്ഷം രൂപയോളം ചെലവാക്കുന്നുണ്ട്.
രാഷ്ട്രപതി ഭവന് പുറമെ, രാഷ്ട്രപതിക്ക് രണ്ട് അവധിക്കാല വസതികൾ കൂടിയുണ്ട്. – ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും ഷിംലയിലെ റിട്രീറ്റ് ബിൽഡിംഗുമാണിത്.
രാഷ്ട്രപതിക്കും ഭാര്യക്കും ലോകത്തിലെ ഏത് സ്ഥലത്തേക്കും സൗജന്യ നിരക്കിലാണ് യാത്ര.
▪️വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ.. ❓️
രാഷ്ട്രപതി ആയിരിക്കുമ്പോൾ മാത്രമല്ല കലാവധി കഴിഞ്ഞ ശേഷവും നിരവധി ആനുകൂല്യങ്ങൾ ഇന്ത്യൻ രാഷ്ട്രപതിമാർക്ക് നൽകുന്നുണ്ട്.
ഒന്നര ലക്ഷം രൂപയാണ് നിലവിലെ സാഹചര്യത്തിലുള്ള പ്രതിമാസ പെൻഷൻ
ഭാര്യമാർക്ക് 30000 രൂപ പ്രതിമാസ സഹായം കിട്ടും
പൂർണ്ണമായും ഫർണിഷ് ചെയ്ത ക്ലാസ് എട്ടനുസരിച്ചുള്ള സർക്കാർ ബംഗ്ലാവ് താമസത്തിന് കിട്ടും, ഇതിന് ഒരു വാടകയും നൽകേണ്ടതില്ല
രണ്ട് സൗജന്യ ലാൻഡ് ഫോൺ കണക്ഷനുകളും ഇന്റർനെറ്റ് സൗകര്യങ്ങളോടെയുള്ള മൊബൈൽ കണക്ഷനും ലഭിക്കും
ഒരു കാറും ഡ്രൈവറും അനുവദിക്കും
ഒരു പ്രൈവറ്റ് സെക്രട്ടറിയടക്കം അഞ്ച് പേഴ്സണൽ സ്റ്റാഫുകളെ ലഭിക്കും
ആജീവനാന്തം ട്രെയിനിലും വിമാനത്തിലും ഒരാൾക്കൊപ്പം യാത്ര ചെയ്യാം.
സൗജന്യ വൈദ്യുതിയും ജല സൗകര്യവും
ഡൽഹി പോലീസിന്റെ സുരക്ഷ
സ്റ്റാഫുകളുടെ ചിലവുകൾക്കായി വർഷത്തിൽ 60000 രൂപ നൽകും.

