Tuesday, August 20, 2024
HomeVARKALAശിവഗിരി ഇലക്ട്രിക് മുറിയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു.

ശിവഗിരി ഇലക്ട്രിക് മുറിയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു.

വർക്കലയിൽ ശിവഗിരി തീർത്ഥാടനത്തിന് സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക് മുറിയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചു.

തമിഴ്നാട് മധുര പള്ളിവാസൽ സ്വദേശി അബ്ദുൾ ഹുസ്സൈന്റെത് (27) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്നുമാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

പെയിന്റിങ്ങ് ജോലി ആണ് ഇയാൾക്ക് . ഇതിനു മുൻപും ഇയാൾ കുടുംബവുമായി വർക്കല ശിവഗിരിയിൽ വന്നിട്ടുണ്ട് എന്നും ഒന്നിലധികം തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല.

വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങൾ കാരണം ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു . രണ്ട് കുട്ടികൾ ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ആണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ആത്മഹത്യ തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES