Thursday, August 22, 2024
HomeANCHUTHENGUതിരുവനന്തപുരം തീരദേശമേഖലയില്‍നിന്ന് നിരവധിപേർ ബിജെപി യിലേക്ക്.

തിരുവനന്തപുരം തീരദേശമേഖലയില്‍നിന്ന് നിരവധിപേർ ബിജെപി യിലേക്ക്.

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം തീരദേശമേഖലയില്‍നിന്ന് നിരവധിപേർ ബിജെപി യിലേക്ക്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്, ദേശീയ കായികവേദി മുന്‍ പ്രസിഡന്റ്, ഐഎന്‍ടിയുസി മുന്‍ വൈസ്പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന, നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാനകമ്മറ്റി അംഗവുമായ പദ്മിനിതോമസ്, പദ്മിനിതോമസിന്റെ മകനും സീരിയല്‍ താരവും ഫെന്‍സിംഗ് ദേശീയ മെഡല്‍ ജേതാവുമായ ഡാനിജോണ്‍ ശെല്‍വന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്ബാനൂര്‍ സതീഷ്, വി.എന്‍ ഉദയകുമാര്‍, പൂന്തുറപള്ളിയിലെ വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകയും മുന്‍ യുഡിഎഫ് പ്രവര്‍ത്തകയുമായിരുന്ന ജയാ സുരേഷ്, മത്സ്യത്തൊഴിലാളിയായ ശോഭനന്‍, കേരളാകോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗവും പൂന്തുറ വാര്‍ഡ് മുന്‍ കൗണ്‍സിലറുമായ പീറ്റര്‍ സോളമന്‍, ലത്തീന്‍ കത്തോലിക്കാ സഭാംഗങ്ങളായ മൈക്കിള്‍ സാജന്‍, യേശുദാസന്‍, ആല്‍ബി ഫെര്‍ണാണ്ടസ്, അമലദാസന്‍, കൊച്ചുവേളിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിജോ ജെറോം, സിപിഎം പ്രവര്‍ത്തകയായ ഗില്‍ഡാ ജോര്‍ജ്, പൂവാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ആന്റോ മെഴ്‌സിയര്‍, ജോജി വര്‍ഗീസ്, സി.എം എബ്രഹാം, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയും തീരദേശഎക്യവേദി പ്രവര്‍ത്തകനുമായ എം.ഹരിദാസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഡ്വ.സംഗീത് രവീന്ദ്രന്‍നായര്‍, സിപിഎം മഹിളാ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സീന, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും കെഎസ് യു നേതാവുമായ പരശുരാമന്‍തമ്ബി, എം.എസ് സുരേന്ദ്രന്‍, ആംആദ്മി പാര്‍ട്ടി മുന്‍ മണ്ഡലം കണ്‍വീനര്‍ മധുസൂദനന്‍നായര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് സിനോയി കുരുവിള, പി.ഉണ്ണികൃഷ്ണന്‍നായര്‍, വിജയ്കൃഷ്ണന്‍, വി.അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.അനു,പി.ആസിഫ്, പി.റ്റി ബാലന്‍, പ്രവര്‍ത്തകരായ എം.എസ് സുരേന്ദ്രന്‍, പൂന്തുറ സ്വദേശിയായ രാജു തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പുതിയതായി പാര്‍ട്ടിയിലെത്തിയവരെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

ബിജെപി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, സ്വസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, അഡ്വ.എസ്.സുരേഷ്, അഡ്വ.പി.സുധീര്‍, ഷോണ്‍ ജോര്‍ജ്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES