അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ നിന്ന് കൊല്ലത്തേയ്ക്ക് അറ്റകുറ്റപ്പണികൾക്കായ് കൊണ്ടുപോയ മത്സ്യബന്ധന വള്ളം തകർന്നതായ് റിപ്പോർട്ട്. അപകടത്തിൽ ആറോളം പേർക്ക് പരുക്ക് പറ്റിയതായാണ് സൂചന.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ നിന്നും കൊല്ലത്തേക്ക് അറ്റകുറ്റപ്പണികൾക്കായ് കൊണ്ടുപോയ മത്സ്യബന്ധന വള്ളമാണ് തകർന്നത്.
കൊല്ലം വാടി ഹാർബറിൽ നിന്ന് 13 മയിൽ അകലെവച്ച് വള്ളം തിരയിൽപ്പെട്ട് ശക്തമായ് ഉലഞ്ഞതോടെ അപകടത്തിൽപ്പെടുകയായിരുന്നു. ശക്തമായ ഉലഞ്ഞതോടെ വള്ളത്തിന്റെ അടിഭാഗത്തെ വെൽഡിങ് പൊട്ടുകയും വള്ളത്തിലേക്ക് വെള്ളം ഇരച്ചുകയറി മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി സനിലിന്റെ ഉടമസ്ഥതയിലുള്ള നേതാവ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ആറോളം പേരടങ്ങുന്ന സംഘമായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ സിയോ, ശ്യാം, സുജിത്ത്, ഷാൻ, അസീസ്, സജീർ തുടങ്ങിയവർക്കാണ് പരുക്ക് പറ്റിയത്. ഇവർ പുതുക്കുറിശ്ചി, പെരുമാതുറ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇവരെ കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

