ആറ്റിങ്ങലിൽ ബിജെപിയുടെ കരുത്തറിയിച്ച്
വി.മുരളീധരൻ നയിച്ച പദയാത്ര. ആറ്റിങ്ങൽ, നഗരൂർ പ്രദേശങ്ങളിൽ ആണ് എൻഡിഎ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ പദയാത്ര നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ ഗ്യാരൻ്റിയിലാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷ എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശ്വസ്തൻ ആയ വി. മുരളീധരൻ തന്നെയാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗ്യാരൻ്റിയെന്നും അധ്യക്ഷൻ കൂട്ടിച്ചേർത്തു.
അരുവിക്കര മണ്ഡലത്തിലായിരുന്നു ഇന്ന് വി.മുരളീധരൻ്റെ പ്രചാരണ തുടക്കം.
അരുവിക്കര, ചെറിയകൊണ്ണി, വെള്ളനാട് പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. എൻഎസ്എസ്, വിശ്വകർമ സമുദായ നേതാക്കളെയാണ് വി.മുരളീധരൻ സന്ദർശിച്ചത്.
നാവായിക്കുളത്ത് ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വികസന ചർച്ച മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച നാഗർകോവിൽ കോട്ടയം എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് കർമവും കേന്ദ്രമന്ത്രി നിർവഹിച്ചു.

