പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും കേന്ദ്രഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുള്ള 2016 – ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലേയും 1994 – ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളുടേയും അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ പ്ലാസ്റ്റിക്
നിരോധനം കർശനമാക്കിയിരിക്കുന്നത്.
മനുഷ്യരാശിക്ക് തന്നെ വിപത്താകുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ 2022 ജൂലൈ 1 മുതൽ നിരോധിച്ചുകൊണ്ട്ള്ള കേന്ദ്ര പരിസ്ഥിതി , വനം , കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ഉത്തരാവിന്റെ ചുവടുപിടിച്ചാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുന്നത്.
▪️നിരോധനം ഏർപ്പെടുത്തിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചുവടെ,
- പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ ( ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവ ഒഴികെ )
- നോൺ വുവൺ പ്ലാസ്റ്റിക് കാരി ബാഗുകൾ , പ്ലാസ്റ്റിക് കൊടി തോരണങ്ങൾ , പ്ലാസ്റ്റിക് ബണ്ടിംഗ്
- 500ml താഴെയുള്ള വെള്ളം ശേഖരിക്കുന്ന കുപ്പികൾ
- കനം പരിഗണിയ്ക്കാതെയുള്ള എല്ലാ പ്ലാസ്റ്റിക് കാരി ബാഗുകളും.
- പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ് , പ്ലേറ്റ് , ബൗളുകൾ , പ്ലാസ്റ്റിക് ഇല , ക്വാരിബാഗുകൾ
6.പ്ലാസ്റ്റിക് പ്ലാസ്റ്റിക് കോട്ടഡ് ആയതും പ്ലേറ്റുകളായി ഉപയോഗിക്കുന്ന ഇലകൾ.
7.പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് പായ്ക്കറ്റുകൾ - പ്ലാസ്റ്റിക് തൈസഞ്ചികൾ
- പ്ലാസ്റ്റിക് ” മേശ വിരിപ്പുകൾ.
- കുടിവെളള പൗച്ചുകൾ , ബ്രാന്റ് ചെയ്യാത്ത സ് പായ്ക്കുകൾ
11 . തെർമോകോൾ / സ്റ്റെറോഫോം പ്ലേറ്റുകളും , ടംബ്ലറുകളും - പി.വി. സി . ഫ്ളക്സുകൾ , പ്ലാസ്റ്റിക് കോട്ടഡ് തുണി , പോളിസ്റ്റർ , നൈലോൺ , കൊറിയൻ തുണി ബാനറുകൾ,
- ഏകോപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകൾ , കപ്പുകൾ , ൺ , ഫോർക്ക് , സ്ട്രോ , സ്റ്റിറ
- കോൽമിഠായികളുടെ പ്ലാസ്റ്റിക് കോൽ
- പ്ലാസ്റ്റിക് സ്റ്റിക്കോടു കുടിയ ഇയർ ബഡുകൾ
- പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്കുകൾ പ്രസിഡന്റ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
- ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ
- പ്ലാസ്റ്റിക് ആവരണമുളള മിഠായി പെട്ടികൾ , പ്ലാസ്റ്റിക് ആവരണമുളള വിവാഹ ക്ഷണക്കത്തുകൾ , പ്ലാസ്റ്റിക് ആവരണമുളള സിഗരറ്റ് പായ്ക്കറ്റുകൾ
ഉത്തരവ് പ്രകാരം നിയമലംഘനം നടത്തുന്നവർക്ക് ആദ്യം 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും തുടർന്നുള്ള ലംഘനത്തിന് 50,000 രൂപയും പിഴ ഒടുക്കേണ്ടതും, കുറ്റമാവർത്തിച്ചാൽ ലൈസൻസും റദ്ദാക്കുന്നതാണെന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

