Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മൃഗാശുപത്രി താത്കാലിക നിയമനചട്ടലംഘനം : അന്ന്വേഷണത്തിന് ഉത്തരവ്.

അഞ്ചുതെങ്ങ് മൃഗാശുപത്രി താത്കാലിക നിയമനചട്ടലംഘനം : അന്ന്വേഷണത്തിന് ഉത്തരവ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയിലെ താത്കാലിക നിയമനചട്ടലംഘനം അന്ന്വഷിച്ച് റിപ്പോർട്ട്‌ സമർപ്പിയ്ക്കുവാൻ ഉത്തരവിട്ട് ഒമ്പുഡ്സ്മാൻ.

അഞ്ചുതെങ്ങിൽ നിന്നുള്ള പൊതുതാല്പര്യ പരാതിയിന്മേലാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഒമ്പുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ അന്ന്വഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിയ്ക്കുവാൻ ഉത്തരവ് നൽകിയിരിക്കുന്നത്.

അഞ്ചുതെങ്ങ് മൃഗശുപത്രിയിൽ പാർടൈം സ്വീപ്പർ താത്കാലിക തസ്തികയിൽ നിയമനം നടത്തിയത് ഇന്റർവ്യൂ നടത്താതെയും ഒരുവട്ടം നിയമിതാരായവർക്ക് മാനദണ്ഡങ്ങൾ പാലിയ്ക്കാതെ രണ്ടാം തവണയും നിയമനം നൽകിയെന്നും കൂടാതെ ഒരു വാർഡിൽ സ്ഥിതിചെയുന്ന സ്ഥാപനത്തിലേയ്ക്ക് മറ്റൊരു വാർഡിൽ നിന്നും നിയമനം നടത്തിയതിലെ ചട്ടവിരുദ്ധതയും ചൂണ്ടിക്കാട്ടി
നൽകിയ പരാതിയിന്മേലാണ് നടപടി.

ഇതേതുടർന്ന് ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിയ്ൽകുവാൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനോട് നിർദ്ദേശിച്ചുകൊണ്ട് ഉത്തരവാവുകയുമായിരുന്നു. റിപ്പോർട്ടിന്മേൽലുള്ള വിചാരണ 2022 സെപ്റ്റംബർ 12 ലേയ്ക്ക് മാറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES