വക്കം ഗവണ്മെന്റ് ആശുപത്രിയിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകൾക്കും അഴിമതികൾക്കും മൂക്കുകയറിട്ട മെഡിക്കൽ ഓഫീസറെ (AMO) പുകച്ചു പുറത്തുചാടിയ്ക്കാൻ ഗൂഡ നീക്കമെന്ന് ആരോപണം.
രാഷ്ട്രീയ ഇടപെടലുകൾ തടയുകയും
ആശുപത്രി സംബന്ധമായ അഴിമതിയും താത്കാലിക നിയമങ്ങളിലെ പാളിച്ചകളും ചൂണ്ടികാട്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത മെഡിക്കൽ ഓഫീസറെയാണ് (AMO) രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി കടുത്ത നിലപാട് സ്വീകരിച്ചുകൊണ്ട് പുകച്ചു പുറത്തുചാടിയ്ക്കാൻ ഗൂഡ നീക്കം നടത്തുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
യോഗ്യത ഇല്ലാത്തവരെ താത്കാലിക ജോലിയ്ക്ക് തിരുകി കയറ്റുകയും തുടർന്ന് ഇവർക്ക് ആവിശ്യത്തിന് തൊഴിൽ പരിചയമോ അവിശ്യമായ യോഗ്യതയോ ഇല്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് നീക്കം ചെയ്‌തു എങ്കിലും രാഷ്ട്രീയ ഇടപെടലുകളിലൂടെ പുതിയ തസ്തിക സൃഷ്ടിച്ച് വീണ്ടും നിയമനം നടത്താൻ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്.
പലപ്പോഴും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നിട്ടുണ്ടെങ്കിലും ഭരണ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ഡോക്ടറുടെ നീക്കങ്ങൾ ചെറുത്തു തോൽപ്പിച്ചുകൊണ്ട് മെഡിക്കൽ ഓഫിസറെ ഒറ്റപ്പെടുത്തി മാറ്റിനിർത്തുന്നതായാണ് പറയപ്പെടുന്നത്.
ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അഴിമതി താല്പര്യം മുൻനിർത്തിയുള്ള ഇടപെടലുകൾക്ക് വഴങ്ങികൊടുക്കാത്തതിന്റെ പേരിലാണ് മെഡിക്കൽ ഓഫീസറെ പ്രാദേശികനേതാക്കളും അവരുടെ സഹോദര സംഘടനകളിലെ യൂണിയനുകളിൽ ഉൾപ്പെടുന്ന ഒരുകൂട്ടം ജീവനക്കാരും ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ഇതിന്റെ ഭാഗമായി
മണ്ഡലം ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെ തലമുതിർന്ന നേതാക്കളും ജനപ്രതിനിധികൾ അടക്കമുള്ളവർ ഇതിനായി കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ടെന്നും,
മെഡിക്കൽ ഓഫിസറിൽ മാനസിക സമ്മർദ്ദം ചെലുത്തി സ്വമേധയാ സ്ഥലം മാറ്റത്തിലേയ്ക്ക് തള്ളിവിടുക എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളതെന്നും സേവ് വക്കം ഹോസ്പിറ്റൽ സംഘടന പ്രവർത്തകരും v4വക്കം എന്ന സംഘടനയും ചൂണ്ടിക്കാട്ടുന്നു.
ഈ നീക്കങ്ങൾക്കെതിരെ വക്കം ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ വകുപ്പ് മന്ത്രിയ്ക്കും വകുപ്പ് തലത്തിലും ഭീമ ഹർജി സമർപ്പിയ്ക്കുവാനൊരുങ്ങുകയാണ്.

