ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭാര്യ ജോലി നോക്കിവരുന്ന പച്ചക്കറി കടയിൽ അതിക്രമിച്ച് കയറി ചീത്തവിളിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ഭാര്യയെ ചവിട്ടി തറയിൽ തള്ളിയിടുകയും വെട്ടുകത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയും , കടയിൽ ജോലിയിലുണ്ടായിരുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്ത അഞ്ചുതെങ്ങ് നെടുംതോപ്പ് നെടുംതോപ്പ് പുരയിടം വീട്ടിൽ സന്തോഷ് വയസ്സ് 40 ആണ് അറസ്റ്റിലായത്.
ഇയാൾ ഇതിനുമുൻപും നിരന്തരമായി മദ്യപിച്ചു വന്ന് ഭാര്യയെ ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നു പറയപ്പെടുന്നു. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ SHO ചന്ദ്രദാസ് , GSI സജീവ് , GSCPO മനോജ് , CPO വിനോദ് , ഷിജു എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റെ ചെയ്തു.

