സംസ്ഥാന പ്ലസ് ടു പരീക്ഷയിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയുടെ
ആഗ്രഹ സഭലീകരണം ഏറ്റെടുത്താണ് അഞ്ചുതെങ്ങ് കായിക്കര പ്രവാസി കൂട്ടായ്മ മാതൃകകാട്ടിയത്.
കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് പരീക്ഷയിൽ 1192 മാർക്കുകൾ നേടി നാടിന്റെ യശസ്സ് ഉയർത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്മതിയിൽ അനഘരാജ്, ലിസി ദമ്പതികളുടെ മകൾ അഥിതിയുടെ മെഡിസിൻ പഠിക്കണമെന്ന ആഗ്രഹ സഭലീകരണമാണ് നാട്ടുകാരുടെ കൂട്ടായ്മയായ കായിക്കര പ്രവാസി കൂട്ടായ്മ ഏറ്റെടുത്തത്.
ഇതിന്റെ ഭാഗമായി അഥിതിയുടെ ആഗ്രഹ പ്രകാരമുള്ള മെഡിസിൻ എൻട്രൻസ് കോച്ചിംഗിനായിയുള്ള പഠന ചെലവിലേക്കായി കായിക്കര പ്രവാസികൂട്ടായ്മയുടെ ആദ്യ ഗഡുവായ ധന സഹായം ഇന്ന് കൈമാറി.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് സുഭാഷ് നല്ലാന്തിട്ട, ട്രഷറർ പ്രകാശ്,
ജോയിൻറ് ട്രഷറർ ബാബു വാഴവിള, എക്സിക്യുസിട്ടീവ് അംഗങ്ങളായ സുനിൽ മണക്കാട്, മണി തുടങ്ങിയവർ പങ്കെടുത്തു.


