ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യമേളയുടെ ഭാഗമായി കടയ്ക്കാവൂരിൽ വിളംബരജാഥ സംഘടിപ്പിച്ചു.
നവകേരള മിഷൻ പരിപാടിയുടെ ഭാഗമായി ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഇനി നേരിടേണ്ടുന്ന ആരോഗ്യ പ്രശ്നങ്ങളെയും പൊതുസമൂഹം വിലയിരുത്തുന്നതിനും കൂടുതൽ പേരെ പൊതുജനാരോഗ്യ പരിപാടികളിൽ ഭാഗമാക്കുന്നതിനായി ചിറയിൻകീഴ് ബ്ലോക്കിന് കീഴിൽ സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉൽഘാടനം കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മണികണ്ഠൻ,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ,
ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു,
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ്, വാർഡ് മെമ്പർമാരായ സജി പ്രസന്ന, രേഖ സുരേഷ്, ലല്ലു, യമുന സന്തോഷ്, ഷീബ, ജയന്തി എന്നിവർ പങ്കെടുത്തു.
നിലയ്ക്കാമുക്ക് ജെൻക്ഷനിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് ജെൻക്ഷനിൽ അവസാനിച്ചു, പരിപാടിയിൽ കുടുംബശ്രീ, കീഴാറ്റിങ്ങൽ ഗവണ്മെന്റ് ഹോസ്പിറ്റൽ ജീവനക്കാർ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സ്ത്രീകളുടെ വാടം വലിയും സംഘടിപ്പിച്ചു.
ചിറയിൻകീഴ് ശാർക്കര യു.പി.സ്കൂളിൽ വച്ച് ആഗസ്റ്റ് 13 – 14 തീയതികളിലാണ് ആരോഗ്യ മേളയിൽ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ ക്ലിനിക്കുകളുടെ സേവനങ്ങളും ലഭ്യമാണ്.


