അഞ്ചുതെങ്ങിൽ സാമൂഹിക് ജാഗരൺ പദയാത്ര സംഘടിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ യാതൊരുപങ്കും വഹിക്കാത്ത വർഗ്ഗീയ പാർട്ടികൾ ചേർന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വരെ അധിഷേപിച്ചും ജാതിയുടെയുടെയും മതത്തിൻ്റേയും പേരിൽ തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിനുമെതിരെ വർഗ്ഗീയതയ്ക്കെതിരെവർഗ്ഗഐക്യം എന്ന സന്ദേശമുയർത്തി സിഐറ്റിയു കർഷകസംഘം കർഷക തൊഴിലാളി എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന സാമൂഹിക് ജാഗരൺ ക്യാമ്പെയ്ൻ്റെ ഭാഗമായി അഞ്ചുതെങ്ങിൽ സാമൂഹിക് ജാഗരൺ പദയാത്ര സംഘടിപ്പിച്ചു.
ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയിൽ സമാപിച്ചു. സമാപന യോഗം മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐറ്റിയു ) സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു.കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.ബാബു അദ്ധ്യക്ഷനായി.സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കോർഡിനേഷൻ കമ്മിറ്റി കൺവീനർ ബി.എൻ.സൈജുരാജ്, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ആർ.ജറാൾഡ്, ലിജാബോസ്, ജയശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.
അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്രയ്ക്ക് ശ്യാമ പ്രകാശ്, സജി സുന്ദർ, കിരൺ ജോസഫ്, വിഷ്ണുമോഹൻ, സേവ്യർ, ജസ്റ്റിൻ ആൽബി, കെ.സുഭാഷ് ചന്ദ്രബോസ്, സെൽവിജാക്സൻ, തുടങ്ങിയവർ നേതൃത്വം നൽകി.

