മത്സ്യ ത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ്, വർക്കല നിയോജകമണ്ഡലം കമ്മിറ്റി കൾ സംയുക്തമായി 75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് ഔസേപ്പ് ആന്റിയുടെ( രാജു) അധ്യക്ഷതയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടഡ് ആന്റോ വക്കീലിന്റ മരുമകളും അധ്യാപികയും ആയിരുന്ന വിമല ജോർജ് ദേശീയ പതാക ഉയർത്തി.
ആന്റണിപത്രോസ് ( ജോബോയ് ) സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സംസ്ഥാന ഭാരവാഹി കളായ വർക്കല അഹെത്, സേവ്യർ, ഡിസിസി അംഗം നെൽസൺ ഐസക്, വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് ഷാലിബ്, അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഷാജി സാർ, രാജു അലോഷ്യസ്, അഞ്ചുതെങ്ങ് സജി, ടൈറ്റസ് റിച്ചാർഡ്, ക്രിസ്റ്റി യേശുദാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

