ബിജെപി അഞ്ചുതെങ്ങ് നെടുങ്ങണ്ട ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ബിജെപി നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുനിലാൽ കിണറ്റഴികം ക്ഷേത്രമൈതാനിയിൽ ദേശീയ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച്. തുടർന്ന് കുട്ടികളുടെ കായിക കലാ മത്സരങ്ങൾ, മധുര വിതരണം തുടങ്ങിയ സംഘടിപ്പിച്ചു.
പരിപാടികൾക്ക് ബൂത്ത് കമ്മിറ്റി സെക്രട്ടറി സലീവ് എസ്, ബൂത്ത് കമ്മിറ്റി അംഗങ്ങളായ രാഗിണി സജിലാൽ,
വിശാൽ, ശ്യാം ശർമ, നീതു ആർ തുടങ്ങിയവർ നേതൃത്വം നൽകി.

