Tuesday, August 27, 2024
HomeANCHUTHENGUസഹപാഠിയുടെ മകളുടെ പഠനചെലവ്കൾ ഏറ്റെടുത്ത്എഴുപത്തഞ്ചാംസ്വാതന്ത്ര്യ ദിനത്തിന്റെ മധുരം പകർന്ന് വക്കം ഗവണ്മെന്റ് സ്കൂൾ 1988-89 ബാച്ച്.

സഹപാഠിയുടെ മകളുടെ പഠനചെലവ്കൾ ഏറ്റെടുത്ത്എഴുപത്തഞ്ചാം
സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം പകർന്ന് വക്കം ഗവണ്മെന്റ് സ്കൂൾ 1988-89 ബാച്ച്.

പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ സഹപാഠിയുടെ മകളുടെ പഠനചെലവ്കൾ ഏറ്റെടുത്ത് കൊണ്ട് സ്വാതന്ത്രദിനത്തിന്റെ മധുരം പകർന്ന് വക്കം ഗവണ്മെന്റ് സ്കൂൾ 1988-89 ബാച്ച്.

കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഫുൾ A+ നേടി മികച്ച വിജയം കാഴ്ചവെച്ച അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം സ്വദേശിനിയുടെ തുടർ വിദ്യാഭ്യാസ ചെലവുകളാണ് തന്റെ പിതാവിന്റെ സഹപാഠികളായ ഒരുകൂട്ടം സുമനസ്സുകൾ സ്വാതന്ത്രദിനത്തിന്റെ ഏറ്റെടുത്തത്.

അഞ്ചുതെങ്ങ് സ്വദേശിയായ
സുധീപനോടൊപ്പം 1988-89
ബാച്ചായി വക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ പഠനം നടത്തിയ സഹപാഠികളുടെ കൂട്ടായ്മയാണ് ആദ്യപടിയായി സുധീപന്റെ മകൾ ആർദ്രയുടെ ഒരു വർഷത്തെ തുടർ പഠന ചെലവുകൾ ഏറ്റെടുത്തുകൊണ്ട് ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം പകർന്നത്.

കഴിഞ്ഞ ദിവസം സുദീപന്റ വീട്ടിലെത്തിയ വക്കം സ്വദേശികളും സഹപാഠികളുമായ സജി ശശിധരൻ, സുധീർ വെണ്മണക്കൽ എന്നിവർ ചേർന്നാണ് തുടർ പഠന സഹായ നിധികൈമാറിക്കൊണ്ട് സുധീപന്റെ കുടുംബത്തിന് സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്നു നൽകിയത്.

ഇതേതുടർന്ന് ഇതിനായി പരിശ്രമിച്ച സുധീറിനും സജിശശിധരനും പുറമെ അകമഴിഞ്ഞ് സഹായം നൽകിയ എല്ലാ സഹപാഠികൾക്കും സുദീപനും കുടുംബവും നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും നന്ദി അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES