സര്‍ക്കാരിന്റെ ലൈഫ് / പ്രധാമന്ത്രി ആവാസ് യോജന ഭവനപദ്ധതിയിലുള്‍പ്പെട്ട അന്തിമ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 94,937 പട്ടികജാതി വിഭാഗക്കാരും 14,606 പേര് പട്ടിക വര്‍ഗ വിഭാഗക്കാരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ആകെ 4,62,611 കുടുംബങ്ങളാണ് വീടിന് അര്‍ഹതയുള്ളവരായി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.
ഇതില്‍ തന്നെ 3,11,133 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും ഭാവന രഹിതരാണ്. എന്നാല്‍, 1,51,478 പേര് ഭൂമിയില്ലാത്ത ഭവന രഹിതരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടികൊണ്ടാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അപേക്ഷകര്‍ക്ക് www.life2020.kerala.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്തു പരിശോധിക്കുവാൻ സാധിക്കും.

