മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ‘എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു.വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’ ദ്രൗപദി മുര്‍മു തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചു.

