ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് കുടിവെള്ളം നിലച്ചിട്ട് വർഷങ്ങൾ കഴിയുന്നു. അഞ്ചുതെങ്ങിലെ അംഗണവാടികുട്ടികളും ജീവനക്കാരും ദുരിതത്തിൽ.
അഞ്ചുതെങ്ങ് കായിക്കര (ഒന്നാം വാർഡ്) ദൈവത്തും വാതൂക്കലിലെ
ഇരുപത്തൊന്നാം നമ്പർ അംഗണവാടിയിലാണ് വാട്ടർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ദുരിതത്തിലായിരിക്കുന്നത്.
പതിനെട്ടോളം വിദ്യാർത്ഥികളുള്ള ഇവിടെ കുട്ടികൾക്ക് കുടിയ്ക്കുവാനും പ്രാഥമിക ആവിശ്യങ്ങൾക്കും വെള്ളമില്ലാത്ത അവസ്ഥയാണ്. മൂന്നുവർഷത്തോളമായി കുടിവെള്ള പൈപ്പ് പൂട്ടിയ അവസ്ഥയിലാണ്. വിഷയം പലതവണ ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഫണ്ട് ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്.
രണ്ടോളം ജീവനക്കാരുള്ള ഇവിടെ വെള്ളമില്ലാത്തതിനെ തുടർന്ന് ടോയ്‌ലറ്റ് ഉപയോഗയ്ക്കുവാൻ പോലും ദിനം പ്രതി അയല്പക്കത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും അവർ പറയുന്നു. കുടിശ്ശിക തുക അടച്ച് കുടിവെള്ളം പുനസ്ഥാപിക്കുന്നതിനോടൊപ്പം അംഗനവാടി കമ്പോണ്ടിൽ ഒരു ചെറിയ കിണർ കൂടി നിർമിച്ചു നൽകിയാൽ ടോയ്‌ലറ്റ് ഉപയോഗങ്ങൾക്ക് ഇത് പ്രയോജനകരമാകുമെന്നും ജീവനക്കാർ പറയുന്നു.
നിലവിൽ കുടിവെള്ളം വിദ്യാർത്ഥികൾ വീടുകളിൽ നിന്നു തന്നെ കൊണ്ടുവരേണ്ട അവസ്ഥയാണ്. എത്രയും പെട്ടെന്ന് തന്നെ കുടിശ്ശിക അടച്ച് കുടിവെള്ളം പുനസ്ഥാപിയ്ക്കണമെന്നാണ് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ആവിശ്യം.

