ലോകപൈതൃകദിനത്തിന്റെ (World Heritage Day) ഭാഗമായി സ്വച്ഛത അഭിയാൻ പഖ്‌വാദ (‘Swachhta Pakhwada’) ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

കേന്ദ്ര സാംസ്കാരിക വകുപ്പും പുരാവസ്തു വകുപ്പ് തൃശൂർ സർക്കിളും സംയുക്തമായ് സംഘടിപ്പിക്കുന്ന സ്വച്ഛത അഭിയാൻ പഖ്‌വാദ പ്രോഗ്രാമിന്റെ ഭാഗമായാണ്
പരിപാടികൾ സംഘടിപ്പിക്കുന്നത്.

അഞ്ചുതെങ്ങു സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ LP, UP, HS വിഭവങ്ങളിൽ സംഘടിപ്പിച്ച മത്സര പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പിന്നീട് വിതരണം ചെയ്യുമെന്ന് ഭർവാഹികൾ അറിയിച്ചു.

സ്വച്ഛത അഭിയാന്റെ” ഭാഗമായാണ് ചെയ്ത സ്വച്ഛത പഖ്വാദ” ആരംഭിച്ചത്. ശുചിത്വബോധത്തിലേയ്ക്ക് തീവ്രമായ ശ്രദ്ധ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹത്തായ സംരംഭം കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.

