Saturday, August 31, 2024
HomeKERALAപോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ രാജ്യവ്യാപക റെ​യ്ഡ് : കേരളത്തിൽ നിന്ന് കൂടുതൽ അറസ്റ്റ്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ രാജ്യവ്യാപക റെ​യ്ഡ് : കേരളത്തിൽ നിന്ന് കൂടുതൽ അറസ്റ്റ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന എ​ന്‍​ഐ​എ റെ​യ്ഡി​ല്‍ നൂ​റോ​ളം പേ​ര്‍ അ​റ​സ്റ്റി​ല്‍. കേ​ര​ളമടക്കമുള്ള പ​തിമൂന്നോളം സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നിന്നാണ് നൂറോളംപേരെ എൻഐഎ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നേതാക്കള്‍ അറസ്റ്റിലായതെന്നാണ് സൂചന.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്‍മാന്‍ ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്‍റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടമുള്ളവരാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായത്. ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും നിരവധി പേർ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്.

തീ​വ്ര​വാ​ദ​ത്തി​ന് ധ​ന​സ​ഹാ​യം ചെ​യ്ത​വ​ര്‍, പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍, തീ​വ്ര​വാ​ദ​ത്തി​ലേ​യ്ക്ക് ആ​ളുക​ളെ ആ​ക​ര്‍​ഷി​ക്ക​ല്‍ എ​ന്നിവയിൽ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും ഓഫീസ്‌കളിലുമാണ് പ​രി​ശോ​ധ​ന ന​ട​ന്ന​തെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES