രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡില്‍ നൂറോളം പേര് അറസ്റ്റില്‍. കേരളമടക്കമുള്ള പതിമൂന്നോളം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് നൂറോളംപേരെ എൻഐഎ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നേതാക്കള്‍ അറസ്റ്റിലായതെന്നാണ് സൂചന.
പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്മാന് ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടമുള്ളവരാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.
തീവ്രവാദത്തിന് ധനസഹായം ചെയ്തവര്‍, പരിശീലന ക്യാമ്പുകള്‍ നടത്തുന്നവര്‍, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നിവയിൽ ഉള്‍പ്പെട്ടവരുടെ വീടുകളിലും ഓഫീസ്കളിലുമാണ് പരിശോധന നടന്നതെന്നാണ് സൂചന.

