Saturday, August 31, 2024
HomeKERALAഹർത്താല്‍ ആരംഭിച്ചു : സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ നിരത്തിൽ.

ഹർത്താല്‍ ആരംഭിച്ചു : സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ നിരത്തിൽ.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ വാഹനങ്ങള്‍ തടയുന്നതടക്കം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സംസ്ഥാന വ്യാപകമായി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലുണ്ട് .

എന്നാല്‍ ചില ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ തടഞ്ഞു. കാട്ടാക്കട ബസ്റ്റാന്‍ഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി ബസുകള്‍ തടഞ്ഞിരുന്നു, ഇവിടെ കൂടുതല്‍ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES