Monday, August 26, 2024
HomeKERALAവളർത്തുനായ ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷ.

വളർത്തുനായ ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷ.

വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം.

citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫീസടച്ചാണ് അപേക്ഷിക്കാൻ അവസരമൊരുങ്ങുന്നത്.

പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും.

അതേസമയം, പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 10 രൂപയില്‍ നിന്ന് 50 രൂപയാക്കി.

നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്‌സിന്‍ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ഈടാക്കും.

വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. പ്രതിരോധ വാക്സിന്‍
സംഭരണവും വിതരണവും ക്യാമ്ബുകള്‍ സംഘടിപ്പിക്കലും നായപിടിത്തക്കാരെ നിയമിക്കുന്നതും പരിശീലനം നല്‍കുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES