മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശയാത്രാദിനം നീട്ടി. നോര്‍വെയും ബ്രിട്ടനും സന്ദര്‍ശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം.
എന്നാല്‍ യുഎഇ സന്ദര്‍ശിച്ച ശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇന്നലെ വെയില്‍സിലെ കാഡിഫില്‍ സന്ദര്‍ശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവയ്ക്കുകയായിരുന്നു. കരമാര്‍ഗമുള്ള മണിക്കൂറുകള്‍ നീണ്ട യാത്ര ഒഴിവാക്കാനായിരുന്നു ഇത്.
ഈ മാസം നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേയ്ക്ക് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നോര്‍വെയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്.
മറ്റ് മന്ത്രിമാരും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് ഉള്‍പ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിമാരുമെല്ലാം അടുത്ത ദിവസം നാട്ടിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി
എന്നൊരു പഴഞ്ചൊല്ലു മുതിർന്നവർ പറയുന്നത് എന്റെ കുട്ടികാലത്തു ഞാൻ കേട്ടു മറന്നു പോയതായിരുന്നു. എന്നാൽ ഇപ്പോൾ പിണറായി വിജയന്റെയും കുടുംബത്തിന്റെയും കൂടെയുള്ള അടിമകളുടേയും അന്തർ ദേശീയ ഉല്ലാസ യാത്ര കാണുമ്പോൾ പെട്ടന്ന് ഓർമ വരുന്നു.
എന്നാലും രാജാവേ പാവങ്ങളുടെ നികുതി പണം എടുത്താണ് കുടുംബസമേതം ഊരുചുറ്റുന്നത് ഓർമ്മകൾ വേണം