കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വന്നേക്കും. പദ്ധതികളുടെ കാര്യക്ഷമത നിരീക്ഷിക്കുകയാണ് ഡ്രോണുകള്‍ എത്തിക്കുന്നതിന്റെ ലക്ഷ്യം.
ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ അനുമതി തേടി ഗ്രാമവികസന മന്ത്രാലയം കേന്ദ്ര മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്.
നിരവധി പേര്‍ തൊഴിലുറപ്പ് പദ്ധതിയിലെത്താതെ പണം വാങ്ങുന്നുവെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ രീതിയില്‍ ഫണ്ട് ദുരുപയോഗം ചെയുന്നത് ഒഴിവാക്കാന്‍ നിരീക്ഷണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍, ഗുജറാത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ആളുകളെ പരീക്ഷണാടിസ്ഥാനത്തില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
ഗുജറാത്തിലെ പൈലറ്റ് പദ്ധതിക്ക് ശേഷം, ഡ്രോണ്‍ നിരീക്ഷണത്തിനായി മന്ത്രാലയം വ്യക്തമായ ചട്ടക്കൂടും പുറത്തിറക്കും. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. ശേഷം ഡ്രോണ്‍ നിരീക്ഷണം മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് പദ്ധതികളിലേക്കും വ്യാപിപ്പിക്കും.

