Monday, August 26, 2024
HomeKERALAസെക്രട്ടേറിയറ്റ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റുവാൻ ശുപാര്‍ശ : റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ...

സെക്രട്ടേറിയറ്റ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റുവാൻ ശുപാര്‍ശ : റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

സെക്രട്ടേറിയറ്റ് മന്ദിരം നഗരഹൃദയത്തില്‍ നിന്ന് മാറ്റുന്നതടക്കമുള്ള പരിഷ്‌കരണങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്നാണ് ഇപ്പോൾ സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുള്ളത്.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ്. സെന്തില്‍ ചെയര്‍മാനായുള്ള അഞ്ചംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്രട്ടേറിയറ്റിലെ ഭരണനിര്‍വഹണം സംബന്ധിച്ച്‌ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്ബളപരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയവ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍ നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യം ചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനര്‍നിര്‍ണയിച്ച്‌ ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്.

മൂന്നുമാസമാണ് സമിതിയുടെ കാലാവധി. മാനേജ്‌മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 2021 മാര്‍ച്ചിലാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍ നിന്ന് മാറ്റണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്. പാളയത്തു നിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടമെന്നായിരുന്നു നിര്‍ദ്ദേശം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES