Friday, August 30, 2024
HomeKADAKKAVURകടയ്ക്കാവൂർ ജനമൈത്രി പോലീസും എസ് പി സിയും സംയുക്തമായി കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

കടയ്ക്കാവൂർ ജനമൈത്രി പോലീസും എസ് പി സിയും സംയുക്തമായി കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

കടയ്ക്കാവൂർ ജനമൈത്രി പോലീസും കടയ്ക്കാവൂർ എസ്.എസ്. പി. ബി. എച്ച്. എസ്. എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായി കവലയൂർ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി.

മൂന്ന് മാസങ്ങൾക്ക് മുൻപ് കവലയൂർ പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം നടത്തിയിരുന്നു. പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി നടത്തുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയിൽ ആകൃഷ്ടരായാണ് കുട്ടികൾ കൃഷിയിലേക്ക് ഇറങ്ങിയത്. ഇന്ന് നടന്ന കൊയ്ത്ത് ഉത്സവം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ അജേഷ്. വി. ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് അഗ്രികൾച്ചർ ഡയറക്ടർ പ്രേമവല്ലി എം മുഖ്യപ്രഭാഷണം നടത്തി. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് കുട്ടികൾക്ക് കൊയ്ത്ത് ഉത്സവ സന്ദേശം നൽകി.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ എ. എസ്. ഐ ജയപ്രസാദ്, പ്രിൻസിപ്പൽ ദീപ ആർ ചന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ വി സുരേഷ്, മണമ്പൂർ കൃഷി ഓഫീസർ അനിൽ സി. എസ്, പിടിഎ ഭാരവാഹികളായ ബൈജു, അഡ്വ റസൂൽ ഷാൻ, കവിത, പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, റാഷിദ്, പാടശേഖരസമിതി അംഗങ്ങളായ സത്യൻ, സുരേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീഹരി, സുജിൽ, ശ്രീനാഥ്, എസ് പിസി അധ്യാപകരായ വിനോദ്,അജിത തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES